corona

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 78 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 50 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല. മുൻദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്നതിന് പുറമെ ഇന്നലെ 174 പേർ രോഗമുക്തരായെന്നതാണ് ഏറെ ആശ്വാസം പകർന്ന ഘടകം. ഇപ്പോൾ കോഴിക്കോട് സ്വദേശികളായി 1203 പേരാണ് പൊസിറ്റീവ് ആയി ചികിത്സയിലുള്ളത്. 114 മറ്റു ജില്ലക്കാരും ഇവിടെ ചികിത്സയിലുണ്ട്.

വിദേശത്ത് നിന്നെത്തിയ മൂന്നു പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 17 പേരും ഇന്നലെ പോസിറ്റീവായി. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ സമ്പർക്കം വഴി 13 പേർക്കും ഓമശ്ശേരി, മാവൂർ ഭാഗങ്ങളിൽ എട്ടു പേർക്കു വീതവും രോഗം ബാധിച്ചു. കോർപ്പറേഷൻ പരിധിയിൽ ഏഴ് അന്യസംസ്ഥാന തൊഴിലാളികൾക്ക് രോഗം കണ്ടെത്തി.

പുതുതായി വന്ന 419 പേർ ഉൾപ്പെടെ ജില്ലയിൽ 14,720 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 84,404 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായി പ്രവേശിപ്പിച്ച 116 പേർ ഉൾപ്പെടെ 1,312 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്.

 വിദേശത്ത് നിന്ന് എത്തിയവർ 3

കൊയിലാണ്ടി സ്വദേശി (41)

കൊയിലാണ്ടി സ്വദേശി (55)
മാവൂർ സ്വദേശി (34)

 ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ 17

കോഴിക്കോട് കോർപ്പറേഷൻ (23, 48, 62, 50, 40, 43, 61 അന്യസംസ്ഥാന തൊഴിലാളികൾ)
ചക്കിട്ടപ്പാറ സ്വദേശി (36)
കായണ്ണ സ്വദേശി (22)
കൊയിലാണ്ടി സ്വദേശിനികൾ (12, 40)
കൊയിലാണ്ടി സ്വദേശികൾ (45, 26, 27)
കുറ്റ്യാടി സ്വദേശി (33)
നാദാപുരം സ്വദേശിനി (15)
തിരുവങ്ങൂർ സ്വദേശി (22)

 ഉറവിടം വ്യക്തമല്ലാത്തവർ 8

കോഴിക്കോട് കോർപ്പറേഷൻ സ്വദേശി (29), എരഞ്ഞിക്കൽ
ബാലുശ്ശേരി സ്വദേശിനി (33)
മുക്കം സ്വദേശികൾ (37, 53)
ഓമശ്ശേരി സ്വദേശി (49)
പെരുമണ്ണ സ്വദേശിനി (25)
തിക്കോടി സ്വദേശിനി (53)
കൊടുവളളി സ്വദേശിനി (47)

 സമ്പർക്കം വഴി 50

ഫറോക്ക് സ്വദേശി (50)
കടലുണ്ടി സ്വദേശികൾ (69, 37)
കക്കോടി സ്വദേശിനി (48)
കക്കോടി സ്വദേശി(49)
കട്ടിപ്പാറ സ്വദേശിനി (38)
കട്ടിപ്പാറ സ്വദേശികൾ (44, 19)
കായക്കൊടി സ്വദേശിനി (50)
കുന്ദമംഗലം സ്വദേശി (29)
കുററ്യാടി സ്വദേശി (34)
മടവൂർ സ്വദേശി (31)
മാവൂർ സ്വദേശികൾ (36, 14, 11, 16)
മാവൂർ സ്വദേശിനികൾ (24, 45, 24, 56)
ഓമശ്ശേരി സ്വദേശികൾ (30, 24, 53, 51)
ഓമശ്ശേരി സ്വദേശിനികൾ (42, 42, 17)
പെരുവയൽ സ്വദേശി (24)
തലക്കുളത്തൂർ സ്വദേശിനി (45)
തിക്കോടി സ്വദേശിനി (27)
തിക്കോടി സ്വദേശി (60)
തിരുവളളൂർ സ്വദേശികൾ (36, 22)
തിരുവമ്പാടി സ്വദേശി (46)
തിരുവങ്ങൂർ സ്വദേശി(34)
വടകര സ്വദേശി (30)
വടകര സ്വദേശിനി ( 60)
വാണിമേൽ സ്വദേശി (24)

കോഴിക്കോട് കോർപ്പറേഷൻ സ്വദേശികൾ (55, 54)
കോഴിക്കോട് കോർപ്പറേഷൻ സ്വദേശിനികൾ
(58, 25, 8, (29 ആരോഗ്യപ്രവർത്തക), 46, 51, 32, 26, 29, 27)
(ബേപ്പൂർ, കുണ്ടുപറമ്പ്, വലിയങ്ങാടി, നല്ലളം, നടക്കാവ്, നെല്ലിക്കോട്,
അത്താണിക്കൽ, ഡിവിഷൻ 59).