കോഴിക്കോട്: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ മുന്നോടിയായി എസ്.എൻ.ഡി.പി യോഗം കോഴിക്കോട് സിറ്റി യൂണിയൻ പതാകദിനം ആചരിച്ചു.
യൂണിയൻ കൺവീനർ സതീഷ് കുറ്റിയിൽ പീതപതാക ഉയർത്തി. സൈബർ സേന കേന്ദ്രസമിതി അംഗം രാജേഷ് പി. മാങ്കാവ്, സരേഷ് ബാബു ഒല്ലങ്കോട്, കോട്ടളി ശാഖാ സെക്രട്ടറി അനിൽ ചാലിൽ, കച്ചേരിക്കുന്ന് ശാഖ പ്രസിഡന്റ് പത്മകുമാർ ജി.കൃഷ്ണ എന്നിവർ പങ്കെടുത്തു.
കോട്ടുളി സെൻട്രൽ ശാഖയിൽ പ്രസിഡന്റ് ബാലകൃഷ്ണൻ പതാകയുയർത്തി. ചേവായൂർ ശാഖയിൽ കെ.വി ജനാർദ്ദനൻ, കച്ചേരിക്കുന്ന് ഈസ്റ്റ് ശാഖയിൽ വിഷ്ണു പൈക്കാട്ടിൽ, കച്ചേരിക്കുന്ന് ശാഖയിൽ പത്മകുമാർ ജി.കൃഷ്ണ, നെല്ലിക്കോട് ശാഖയിൽ ഗണേശൻ. ചെമ്പ്ര ശാഖയിൽ പ്രജിത്ത്, കോവൂർ ശാഖയിൽ കെ.പി. രാജീവൻ എന്നിവർ പതാക ഉയർത്തി.