ഫറോക്ക് : ബി .ഡി.ജെ.എസ് ബേപ്പൂർ മണ്ഡലത്തിൽ ഫറോക്ക് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫറോക്ക് ടൗണിൽ 5 -ാം വാർഡിലെ മുഴുവൻ വീടുകളിലും മാസ്‌കും സാനിറൈറസറും എത്തിച്ചു. വിതരണോദ്ഘാടനം ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് സുനിൽകുമാർ പുത്തൂർമഠം നിർവഹിച്ചു. ഒരാഴ്ച നീളുന്ന ഗ്രഹസമ്പർക്കം ജില്ലാ സെക്രട്ടറി സുന്ദരൻ ആലമ്പറ്റ, മണ്ഡലം പ്രസിഡന്റ് അയ്യപ്പൻ പൊന്നമ്പലത്ത്, സെക്രട്ടറി ശിവദാസൻ മേലായി, മുൻസിപ്പൽ കമ്മിറ്റി പ്രിസിഡന്റ് എം.സി. വിജയൻ, സുർജിത്ത് മേലായി തുടങ്ങിയവർ നേതൃത്വം നൽകും.