പേരാമ്പ്ര: കർഷകർക്ക് നൂതന കൃഷിരീതിയിൽ ശാസ്ത്രീയ അറിവ് നൽകി സുഭിക്ഷ കേരളം പദ്ധതിയിലുള്ള കൃഷി വ്യാപനം ഉറപ്പാക്കാനായി പേരാമ്പ്രയിൽ കാർഷിക വിജ്ഞാന കേന്ദ്രം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശശി പൊന്നണ, വയനാട് കൃഷി വിജ്ഞാന കേന്ദ്രം ശാസ്ത്രജ്ഞ സഞ്ജു ബാലൻ, കൃഷി ഓഫീസർമാരായ ഷെറിൻ റിഷാത്ത്, സി. മുജീബ് തുടങ്ങിയവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിന് കീഴിലാണ് കൃഷി വിജ്ഞാന കേന്ദ്രം പ്രവർത്തിക്കുക.