krishna
പി.കൃഷ്ണപിള്ള ദിനത്തിൽ കുതിരപ്പെട്ടിയിൽ എം.നാരായണൻ പതാക ഉയർത്തുന്നു .

പേരാമ്പ്ര: പി.കൃഷ്ണപിള്ള ദിനം ചെറുവണ്ണൂർ ലോക്കലിൽ സി.പി.ഐ ആചരിച്ചു.രാവിലെ പതാക ഉയർത്തൽ , പുഷ്പാർച്ചന എന്നിവ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടന്നു . ബ്രാഞ്ചുകളിലെ വിവിധ കേന്ദ്രങ്ങളിലും പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു.ആവള ടൗണിൽ ബി.ബി.ബിനീഷ്, ആവള ക്ഷേത്രത്തിന് സമീപം ബിജോയ് ആവള, പെരിങ്ങളത്ത് പൊയിൽ ഇ.എം.മണി ലാൽ,പെരിഞ്ചേരി കടവിൽ കെ.എം.മാധവൻ, മാനവക്ക് സമീപം ടി.വി.ബാലൻ, കുഴിച്ചാലിൽ അംഗനവാടിക്ക് സമീപം എം.മുസ്തഫ, പാറപ്പുറത്ത് ആലക്കാട്ട് പ്രമോദ്, മഠത്തിൽ മുക്കിൽ ലോക്കൽ സെക്രട്ടറി കൊയിലോത്ത് ഗംഗാധരൻ, കൊല്ലൻമുക്കിൽ എ.ബി.ബിനോയ്, കുതിരപ്പെട്ടിമുക്കിൽ എം.നാരായണൻ, കട്ടോത്ത് മിനി ഇൻഡസ്ട്രിയലിന് സമീപം കെ.നാരായണക്കുറുപ്പ് , കക്കറ മുക്ക്
ടൗണിൽ കെ.സി.മൊയ്തു, പടിഞ്ഞാറക്കരയിൽ സി.കെ.പ്രഭാകരൻ, മുയിപ്പോത്ത് ടൗണിൽ എ.ടി.ബാബു, എടച്ചേരിച്ചാലിൽ മലയിൽ കുഞ്ഞികൃഷ്ണൻ, വെണ്ണാറോട്ടിൽ നിരപ്പത്തിൻമേൽ കുഞ്ഞിക്കണ്ണൻ, ചെറുവണ്ണൂരിൽ പി. കെ.സരേഷ്, എടക്കയിൽ കെ.എം.സി ബാലൻ എന്നിവർ പതാക ഉയർത്തി.