കോഴിക്കോട്: കമ്പ്യൂട്ടർ മേഖലയിൽ പ്രവർത്തിക്കുന്ന ടെക്ളോജിക്ക ഐ.ടി.ഡി.ടി സൊലൂഷൻസ് കോഴിക്കോട് സൈബർ പാർക്കിൽ ഓഫീസ് തുറന്നു. ചെയർമാൻ അബ്ദുള്ള പൊയിൽ, ഡയറക്ടർമാരായ സലീം അഹമ്മദ്, അമീർ കല്ലിൽ, ഐ.ടി വിഭാഗം ഡയറക്ടർ സാന്റോ പുത്തൂർ, എച്ച്.ആർ വിഭാഗം ഡയറക്ടർ നാസിർ ഇബ്രാഹിം, സൈബർ പാർക്ക് ജനറൽ മാനേജർ സി. നിരീഷ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം. 2009ൽ സ്ഥാപിച്ച സൈബർ പാർക്കിന് നേരിട്ടുള്ള 1200 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശേഷിയുണ്ട്. ടെക്‌നോളജി സൊലൂഷൻസ് കമ്പനിയായ ലൈലാക് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് ജൂൺ ഒന്നിന് ഇവിടെ പ്രവർത്തനമാരംഭിച്ചിരുന്നു.