chandran
പ്രിൻസിപ്പാൽ കെ.ടി ലത്തീഫ് ഭാരവാഹികൾക്ക് തുക കൈമാറിയപ്പോൾ

കുറ്റ്യാടി: തൊഴിലുറപ്പ് ജോലിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ച വേളം കാപ്പുമല വാർഡിലെ കിഴക്കെ പറമ്പിൽ ചന്ദ്രന്റെ കുടുംബ സഹായ ഫണ്ടിലേക്ക് വേളം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളുടെ കൈത്താങ്ങ്. ചന്ദ്രന്റെ മരണത്തോടെ അനാഥരായ അമ്മ കല്യാണിയെയും മകൻ അഭിൻ ചന്ദ്രയെയും ഭാര്യ ബിന്ദുവിനെയും സംരക്ഷിക്കാൻ ജനകീയ കമ്മിറ്റി രൂപീകരിച്ച് സാമ്പത്തിക സമാഹരണം നടത്തി വരികയാണ്. വേളം സ്‌കൂളിലെ അദ്ധ്യാപകരും ജീവനക്കാരും കുട്ടികളും ചേർന്ന് നൽകിയ 20.000 രൂപ കൈമാറി. പ്രിൻസിപ്പൽ കെ.ടി. അബ്ദുൾ ലത്തീഫിൽ നിന്ന് കമ്മിറ്റി ഭാരവാഹികളായ കെ എം അശോകൻ, സി രാജീവൻ, സി എ കരീം എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ ടി ബഷീർ, കെ പി പവിത്രൻ, സി കെ കരീം, കെ പി ഇല്ല്യാസ് എന്നിവർ പങ്കെടുത്തു.