ഫറോക്ക്: ചെറുവണ്ണൂരിലെ സാമൂഹ്യ-സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന ശങ്കർ സ്റ്റുഡിയോ ഉടമ​ഷാജന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ഷാജൻ സൗഹൃദ വേദിയുടെ പ്രഥമ പുരസ്കാ​രം കേരള വനിതാ ഫുട്ബാൾ ക്യാപ്റ്റൻ ടി.നിഖിലയ്ക്ക്​ സമ്മാനിച്ചു.​ അനുസ്മരണ സമ്മേളനം പൊതുവിദ്യാഭ്യാസ സൂപ്രണ്ട് എൻ.പി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി പ്രസിഡന്റ് കെ.ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. രാജഗോപാൽ കുഴിപ്പള്ളി,സി​.​കെ.അരവിന്ദൻ എന്നിവർ ചേർന്ന് പുരസ്കാരം നൽകി. ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശിക്കുന്ന ഷാജന്റെ മകൻ ആദിത്യൻ ശങ്കറിന്, റെജിൻ പൂണാട്ടിൽ ലാപ്ടോപ്പ് സമ്മാനിച്ചു​. അജിത്കുമാർ പൊന്നേംപറമ്പത്ത്, പ്രേമൻ കുമ്മായി, പി.അനിൽ, രാജൻ വെണ്ണാത്തൊടി, കെ.വി.അജിത് എന്നിവർ പ്രസംഗിച്ചു.പി. സുരേഷ് സ്വാഗത​വും ബൈജു മുല്ലശ്ശേരി നന്ദി​യും ​​​ പറഞ്ഞു.