രാമനാട്ടുകര: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയുടെ രണ്ടര പവന്റെ മാല പൊട്ടിച്ച് ബൈക്ക് യാത്രികൻ കടന്നുകളഞ്ഞു. രാമനാട്ടുകര നിവേദിത സ്ക്കൂൾ റോഡിൽ ഇന്നലെ വൈകീട്ട് 5.45ഓടെയാണ് സംഭവം. രാമനാട്ടുകര കല്ലുവെട്ടിപ്പറമ്പിൽ വിനോദിന്റെ ഭാര്യ പ്രജുഷയുടെ മാലയാണ് കവർന്നത്. ഫറോക്ക് ഭാഗത്തേക്കാണ് ഹെൽമറ്റ് ധരിച്ച ബൈക്ക് യാത്രികൻ പോയതെന്ന് പറയുന്നു. ഫറോക്ക് പൊലീസിൽ പരാതി നൽകി.