vatakara
ഗാന്ധിജിയുടെ വടകര സന്ദർശന ദിന ശതാബ്ദി ആഘോഷം സി.കെ നാണു എം.എൽ. എ ഉദ്ഘാടനം ചെയ്യുന്നു

വടകര: വടകര റെയിൽവേ സ്റ്റേഷൻ വഴി 1920 ആഗസ്റ്റ് 19ന് ഗാന്ധിജി നടത്തിയ യാത്രയെ അനുസ്മരിച്ച് സബർമതി ഫൗണ്ടേഷൻ ഗാന്ധിയാത്രാ ശതാബ്ദി ആഘോഷം സംഘടിപ്പിച്ചു. സി.കെ.നാണു എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടകര ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം മുഖ്യാതിഥിയായിരുന്നു. സബർമതി ഫൗണ്ടേഷൻ ചെയർമാൻ ആസിഫ്‌ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ.ഐ.മൂസ,വടകര റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് വത്സൻ, മുസ്ലിംലീഗ്‌ നേതാവ് വി.കെ.അസീസ് മാസ്റ്റർ, കളത്തിൽ പീതാംബരൻ, ശശിധരൻ കരിമ്പനപ്പാലം, സഹീർ കാന്തിലാട്ട്, പി.കെ.വൃന്ദ, ജയദാസ്‌ കടോടി തുടങ്ങിയവർ പ്രസംഗിച്ചു.