മുക്കം: ഉറവിടമറിയാത്ത രോഗികൾ കൂടുന്ന സാഹചര്യത്തിൽ മുക്കം നഗരസഭ മണാശ്ശേരി യു.പി സ്കൂളിൽ നടത്തിയ പരിശോധന ക്യാമ്പിൽ അനിയന്ത്രിത തിരക്ക്. സൗകര്യം കുറഞ്ഞ സ്ഥലങ്ങളിൽ നടത്തുന്ന ക്യാമ്പിൽ രോഗലക്ഷണമുള്ളവരടക്കം നിരവധി പേർ ഒരുമിച്ചെത്തിയത് ആശങ്കയ്ക്കിടയാക്കി. മുക്കം സി.എച്ച്.സിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ക്യാമ്പുകളിലും തിരക്കായിരുന്നു. രണ്ടിടത്തും ആളുകൾ പത്തു മണിക്ക് മുമ്പ് എത്തിയെങ്കിലും പരിശോധന തുടങ്ങാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു.175 പേർക്കാണ് ചൊവ്വാഴ്ച മണാശ്ശേരിയിൽ പരിശോധന നടത്തിയത്.