photo
ഡി.വൈഎഫ്.ഐ. കിനാലൂർ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നെൽകൃഷിയ്ക്ക് ഞാറു നടീൽ ഡി.വൈഎഫ്.ഐ. സംസ്ഥാന ട്രഷറർ എസ്. കെ. സജീഷ് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ഡി.വൈ.എഫ്.ഐ കിനാലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കൃഷിയ്ക്കായി ഞാറ് നട്ടു. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് യദു വിജയ് അദ്ധ്യക്ഷനായിരുന്നു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ടി.കെ. സുമേഷ്, കൃഷി ഓഫീസർ മനോജ്, തുമ്പയിൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി കെ.ആർ ജിതേഷ് സ്വാഗതവും അനുഗ്രഹ പേരൂർ നന്ദിയും പറഞ്ഞു.