കുറ്റ്യാടി: തൊട്ടിൽപാലം-വയനാട് പക്രന്തളം ചുരം റോഡിൽ മണ്ണിടിഞ്ഞ് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. പൂതംപാറ ഒന്നാം വളവിന് സമീപത്താണ് കഴിഞ്ഞ ദിവസത്തെ മഴയിൽ മണ്ണും കല്ലും മരവുമുൾപ്പെടെ റോഡിലേക്ക് വീണത്.വയനാട്ടിലേക്കുള്ള കെ.എസ്.ആർ ടി.സി ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. കനത്ത മഴയും ഉരുൾപൊട്ടലും കാരണം കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് വളവുകളിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്.