കുറ്റ്യാടി: മുള്ളമ്പത്ത് പയ്യേക്കണ്ടി എരട്ടേൻചാൽ ഭാഗത്തെ പൊടിക്കളത്തിൽ നാണു,പയ്യേക്കണ്ടി കണ്ണൻ എന്നിവരുടെ വിളവെടുക്കാറായ ഒരേക്കറോളം വരുന്ന കരനെൽകൃഷി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. ഏകദേശം 30000 രൂപയോളം നഷ്ടം കണക്കാക്കുന്നു. കൊവിഡ് കാലത്ത് ഏറെ പ്രയായപ്പെട്ടാണ് വയോധികരായ ഇരുവരും കരനെൽകൃഷി നടത്തിയത്. കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഗ്രാമപഞ്ചായത്ത് അംഗം വത്സല സ്ഥലം സന്ദർശിച്ചു.