പേരാമ്പ്ര: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം യൂത്ത് കോൺഗ്രസ് ചങ്ങരോത്ത് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സദ്ഭാവന ദിനമായി ആചരിച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ പെരുമന അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എസ് സുനന്ദ്, അരുൺ കിഴക്കയിൽ, സുമിത്ത് ഇ എൻ, സുഹൈൽ വി പി, ജിഷ്ണു കടിയങ്ങാട് എന്നിവർ സംസാരിച്ചു.