കൽപ്പറ്റ: മേപ്പാടി ഗ്രാമപഞ്ചായത്തിലെ തേയില തോട്ടങ്ങൾക്ക് കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതിന് ജില്ലാ കലക്ടർ അനുമതി നൽകി. തേയില തോട്ടങ്ങളിൽ താമസിക്കുന്ന തൊഴിലാളികളെ മാത്രം ഉൾപ്പെടുത്തി സാമൂഹിക അകലം പാലിച്ച് ജോലി ചെയ്യാനുളള സാഹചര്യം ബന്ധപ്പെട്ടവർ ഒരുക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചു. നിലവിൽ മേപ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണിലാണ്.
വൈദ്യുതി മുടങ്ങും
മീനങ്ങാടി സെക്ഷനിലെ കാര്യമ്പാടി, മാനിക്കുനി, പാണ്ടിയാട്ട് വയൽ, കൊളവയർ , വെള്ളിത്തോട്, മംഗലത്ത് വയൽ, ചോമാടി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.