കോഴിക്കോട്: 'കുന്ദലത"യുടെ കർത്താവ് റാവു ബഹദൂർ ടി.എം. അപ്പു നെടുങ്ങാടിയുടെ പൗത്രൻ അഡ്വ. പെരുമ്പിലാവിൽ ദാമോദര മേനോൻ (76) നിര്യാതനായി. കോഴിക്കോട് ബാറിലെ അഭിഭാഷകനായിരുന്നു.പരേതരായ വി.എം. പീതാംബരൻ നായരുടെയും പെരുമ്പിലാവിൽ മാധവിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: ശ്രീലത. മകൾ: ഷാലിമ. മരുമകൻ: ഹൻസ് രാജ് (ബംഗളൂരു). സഹോദരങ്ങൾ: പി.മാധവ മേനോൻ, പരേതയായ പി. സരസ്വതി അമ്മ.