desa
കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശരക്ഷാ സംഗമത്തിൽ മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു

കുറ്റ്യാടി: രാജീവ് ഗാന്ധിയുടെ ജന്മദിനം കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സദ്ഭാവന ദിനമായി ആചരിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ദേശരക്ഷാപ്രതിഞ്ജ ചൊല്ലിക്കൊടുത്തു. കെ പി അബ്ദുൾ മജീദ്, പി പി ആലിക്കുട്ടി, ടി സരേഷ് ബാബു, സി കെ രാമചന്ദ്രൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, പി സുബൈർ, ടി എം നൗഷാദ്, ജിയാദ് ജമാൽ എന്നിവർ പ്രസംഗിച്ചു.