കോഴിക്കോട് /പേരാമ്പ്ര: പേരാമ്പ്രയിൽ സി.പി.എം കലാപത്തിന് ശ്രമിക്കുന്നുവെന്ന് എം.എസ്.എഫ് ആരോപിച്ചു.
പേരാമ്പ്ര മാർക്കറ്റിലെ തൊഴിലാളികളെയും അവിടെയുണ്ടായിരുന്ന എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് നിയാസ് കക്കാടിനെയടക്കം നിരവധി പേരെ സി.പി.എമ്മുകാർ യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമിച്ചത്. പേരാമ്പ്രയിലെ സമാധാനാന്തരീക്ഷം തകർക്കാനുളള ശ്രമത്തെ ശക്തമായി ചെറുക്കുമെന്നും എം.എസ്.എഫ് ജില്ല പ്രസിഡന്റ് അഫ്‌നാസ് ചോറോട്, ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് എന്നിവർ വ്യക്തമാക്കി.
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, സീനിയർ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദ്, ജില്ല പ്രസിഡന്റ് അഫ്‌നാസ് ചോറോട്, ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് എന്നിവർ സന്ദർശിച്ചു.
യാതൊരു പ്രകോപനവുമില്ലാതെ മത്സ്യ മാർക്കറ്റിലെ തൊഴിലാളികളെ അക്രമിക്കുകയും പതിനായിരക്കണക്കിന് രൂപയുടെ മൽസ്യം നശിപ്പിക്കുകയും മാർകിസ്റ്റ് ക്രിമിനൽ സംഘത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പുതുക്കുടി അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ഇ.ഷാഹി, കോറോത്ത് റഷീദ്, പി.വി.നജീർ, സി.പി.ഹമീദ്, വി.കെ.നാസർ, വി.കെ.കോയക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.