കോഴിക്കോട് : എസ്.എൻ.ഡി.പി യോഗം കോഴിക്കോട് സിറ്റി യൂണിയന്റെയും സൈബർ സേനയുടെയും ആഭിമുഖ്യത്തിൽ ശ്രീ നാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് പ്രസംഗമത്സരം നടത്തുന്നു, നാലാം ക്ളാസ്, ഏഴാം ക്ളാസ്, പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി ആൻഡ് ഡിപ്ലോമ വിദ്യാർത്ഥികൾക്കായി മൊത്തം അര ലക്ഷം രൂപ സമ്മാനമായി നൽകും.

വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ സമ്മാനം നൽകി ആദരിക്കും. ക്ലാസ്സ്‌ അടിസ്ഥാനത്തിൽ 15 പേർക്കു കാഷ് അവാർഡും സെർട്ടിഫിക്കറ്റുകളും നൽകി ആദരിക്കുന്നതുമാണ് . മത്സരത്തിൽ പങ്കെടുക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 100 വിദ്യാർത്കൾക്ക് പ്രോൽസാഹന സമ്മാനവും നൽകുന്നതാണ്.

വിഷയം: ആത്മോപദേശശതകം വിലയിരുത്തൽ. വിജയികളെ വിദഗ്ദ്ധ സമിതിയാണ് നിർണയിക്കുക. ഈ തീരുമാനം അന്തിമമായിരിക്കും. വീഡിയോ റെക്കോഡ് ലഭിക്കേണ്ട അവസാന തീയതി 27 ആണെന്ന് എസ്.എൻ.ഡി.പി യോഗം കോഴിക്കോട് സിറ്റി യൂണിയൻ കൺവീനർ സതീഷ് കുറ്റിയിൽ അറിയിച്ചു. ഫോൺ നമ്പർ: 94476 34313, 94477 24506, 94473 93799.