കോഴിക്കോട്: ബി.ഡി.ജെ.എസ് നോർത്ത് മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ 23ന് മായനാട് ചേരുന്ന യോഗത്തിൽ വിവിധ ഏരിയ കമ്മറ്റി അംഗങ്ങളെ പ്രഖ്യാപിക്കും. ജില്ലാ വൈസ് പ്രസിഡന്റ് സുനിൽകുമാർ പുത്തുർമഠം, മണ്ഡലം പ്രസിഡന്റ് ഷിനോജ് പുളിയോളി, സെക്രട്ടറി ബൈജുനാഥ്, പ്രജിത്ത്, ആഷിക് വിശ്വനാഥ്, സുരേഷ് മായനാട്, ബിന്ദു ടീച്ചർ എന്നിവർ സംബന്ധിക്കും.

വിവിധ വാർഡുകളിൽ ഇതിനിടയ്ക്ക് ഒരു മാസം നീണ്ട ശുചികരണ യജ്ഞം ഏറ്റെടുത്തിരുന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബോധവത്കരണം സംഘടിപ്പിച്ചതിനൊപ്പം ഓട്ടോ - ടാക്സി ഡ്രൈവർമാർക്ക് മാസ്‌ക് വിതരണം ചെയ്തിരുന്നു. ഓൺലൈൻ വിദ്യഭ്യാസത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കായി കാട്ടുവയൽ അബേദ്കർ കോളനിയിലേക്ക് ഫർണിച്ചർ എത്തിച്ചു. വെള്ളപ്പൊക്കത്തിന്റെ നേരിടേണ്ടി വന്ന വീടുകൾ ശുചികരിച്ചു. കളക്ടറേറ്റ് പരിസരത്ത് വൃക്ഷത്തൈകളും നട്ടിരുന്നു.