ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ശുചിത്വപദവി പ്രഖ്യാപനം പ്രസിഡന്റ് വി.എം.കമലാക്ഷി നിർവഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഉസ്മാൻ അദ്ധ്യക്ഷനായിരുന്നു. ഹരിതകേരളം മിഷൻ കോ-ഓർഡിനേറ്റർ നാസർ ബാബു, ജില്ലാ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ഷബ്ന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ.വി.
വിലാസിനി, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് എം.പി.ലുഖ‌്മാൻ എന്നിവർ സംസാരിച്ചു. അസി. സെക്രട്ടറി ഇ.ഗിരീഷ് കുമാർ സ്വാഗതവും പഞ്ചായത്ത് ആസൂത്രണ കമ്മിറ്റി അംഗം കെ.കെ.പത്മനാഭൻ നന്ദിയും പറഞ്ഞു.