app
ബിൽഷോപ്പർ ആപ്പ്

കോഴിക്കോട്: കൊവിഡ് കാലത്ത് ഒറ്റ ക്ലിക്കിൽ സാധനം വീട്ടിലെത്താനുള്ള ആപ്ലിക്കേഷനുമായി കോഴിക്കോട്ടെ ഒരുകൂട്ടം യുവാക്കൾ. ജാബീർ, തഹസീർ, സമീർ, മെഹബൂബ് എന്നിവർ ചേർന്നാണ് ബിൽഷോപ്പർ എന്ന മൊബൈൽ ആപ്പ് വികസിപ്പിച്ചത്. സൂപ്പർ മാർക്കറ്ര്, മെഡിക്കൽ ഷോപ്പ്, ഇലക്ട്രാണിക്സ്, വസ്ത്രങ്ങൾ, സ്പോർട്സ് ഉപകരണങ്ങൾ, റെയിൽവേ- ബസ് സേവനങ്ങൾ എന്നിവയെല്ലാം ആപ്പിലൂടെ ലഭിക്കും. മരുന്ന് വാങ്ങുന്ന നിർധന രോഗികൾക്ക് മരുന്നുകൾക്ക് 5 ശതമാനം കിഴിവും നൽകും. ബിൽഷോപ്പർ ഉത്പാദകരിൽ നിന്ന് നേരിട്ടാണ് സാധനങ്ങൾ വാങ്ങുക. ഇപ്പോൾ ജില്ലയിൽ മാത്രമാണ് സേവനമെങ്കിലും വൈകാതെ സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കും.

ബിൽഷോപ്പർ

ആൻഡ്രോയ്ഡ് ഫോണിൽ ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന് ശേഷം ഷോപ്പുകൾ, സേവനങ്ങൾ, സാധനങ്ങൾ തുടങ്ങിയവ തീയതിയും സമയവും നോക്കി തിരഞ്ഞെടുക്കാം.

മെഹബൂബ്

"ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ സാധനങ്ങൾക്കും സേവനങ്ങൾക്കും വിലയും ഡെലിവറി ചാർജും കൂടുതലാണ്. ബിൽഷോപ്പർ ഉത്പാദകരിൽ നിന്ന് നേരിട്ടാണ് സാധനങ്ങൾ വാങ്ങുക. അതുകൊണ്ട് മറ്ര് സൈറ്രുകളെ അപേക്ഷിച്ച് വില കുറയും."