കോഴിക്കോട്: പേരാമ്പ്ര മത്സ്യമാർക്കറ്റിൽ സി.പി.എം ലോക്കൽ സെക്രട്ടറിയുടെയും പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെയും നേതൃത്വത്തിൽ നടത്തിയ ആക്രമണത്തെ കുറിച്ച് വസ്തുനിഷ്ഠ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു . മന്ത്രി ടി.പി. രാമകൃഷ്ണന്റെ ഓഫീസിന്റെ ഒത്താശയോടെയാണ് ആക്രമണം നടന്നതെന്നും സുബ്രഹ്മണ്യൻ ആരോപിച്ചു.