കൊടിയത്തൂർ: ചെറുവാടി പി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്പെക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുള്ളയടക്കമുള്ളവർ സ്വയം ക്വാറന്റൈനിലായി. ഇന്നലെ രാവിലെ ചുള്ളിക്കാപറമ്പ് സ്കൂളിൽ കൊവിഡ് പരിശോധന നടത്തുന്നതിന്റെ ഒരുക്കങ്ങൾ നടന്നുവരികയായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർക്ക് ഇദ്ദേഹത്തിന്റെ ബന്ധുക്കളിൽ നിന്നാണ് രോഗം പകർന്നതെന്നാണ് സംശയം.