പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്ത് പന്തിരിക്കര മാർക്കറ്റിൽ പണികഴിപ്പിച്ച ശുചിമുറികൾ തുറക്കണമെന്ന ആവശ്യമുയരുന്നു. മേഖലയിലെ വ്യാപാരികളും അന്യ സംസ്ഥാന തൊഴിലാളികളും പൊതുജനങ്ങളും ദിനംപ്രതി ബന്ധപ്പെടുന്ന ടൗണിൽ ശുചി മുറിയില്ലാത്തത് പ്രയാസം സൃഷ്ടിക്കുകയാണ്. പഞ്ചായത്ത് കെട്ടിടങ്ങൾക്ക് ചുറ്റുമതിൽ നിർമ്മിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.