പേരാമ്പ്ര: പേരാമ്പ്ര മത്സ്യമാർക്കറ്റിൽ മത്സ്യവിൽപ്പനയെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ 290 പേർക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. മുസ്ലിം ലീഗ് പ്രവർത്തകരുടെ പരാതിയിൽ 50 പേർക്കെതിരെയും സി.പിഎം നൽകിയ പരാതിയിൽ 40 പേർക്കെതിരെയും കണ്ടാലറിയാവുന്ന 200 പേർക്കെതിരെയുമാണ് കേസെടുത്തത്.