കോഴിക്കോട്: ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ രണ്ട് ലക്ഷത്തിലധികം വീടുകളിൽ സി.പി.എം പ്രതിഷേധ സത്യഗ്രഹം സംഘടിപ്പിക്കും. വൈകീട്ട് 4 മണി മുതൽ 4.30 വരെയാണ് പരിപാടി. പാർട്ടി പ്രവർത്തകരും അനുഭാവികളും കുടുംബസമേതം പാർട്ടി കൊടികളും പ്ലക്കാർഡുകളുമായി സത്യഗ്രഹം നടത്തും. പാർട്ടി ഓഫീസുകളിൽ നാല് പേർ വീതം പങ്കെടുത്തായിരിക്കും സത്യഗ്രഹം. കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും പരിപാടി നടത്തുകയെന്ന് ജില്ലാകമ്മിറ്റി അറിയിച്ചു.