വടകര: ഏറാമല സർവീസ് സഹകരണ ബാങ്കിന്റെ ആദ്യകാല ഓണററി സെക്രട്ടറിയായിരുന്ന കെ.ടി.ഗോവിന്ദൻ നമ്പ്യാരുടെ സ്മരണയ്ക്കായി വിദ്യാർത്ഥികൾക്ക് കാഷ് അവാർഡുകൾ നൽകുന്നു. എ ക്ലാസ്, ഡി ക്ലാസ് മെമ്പർമാരുടെ മക്കളിൽ പ്ലസ്ടു, വി.എച്ച്.എസ്.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കാണ് കാഷ് അവാർഡുകൾ നൽകുന്നത്.പ്ലസ്ടു, വി.എച്ച്.എസ്.സി സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, അപേക്ഷ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഫോൺ നമ്പര്‍ എന്നിവ 26ന് വൈകീട്ട് 4 മണിക്ക് മുമ്പായി ബാങ്കിൽ എത്തിക്കണമെന്ന് ജനറൽ മാനേജർ അറിയിച്ചു.