പേരാമ്പ്ര:കിഴക്കൻ പേരാമ്പ്രയിലെ കണ്ണിപൊയിൽ മിത്തലിൽ സ്റ്റീൽ ബോംബ് കണ്ടെത്തി.വ്യാഴാഴ്ച അർദ്ധരാത്രിയോടെ മേഖലയിൽ സ്‌ഫോടനം നടന്നുവെന്ന് പരിസരവാസികൾ അറിയിച്ചതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക്
പെരുവണ്ണാമൂഴി പൊലീസ് നടത്തിയ തെരച്ചിലിനിടെയാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡെത്തി സ്റ്റീൽ ബോംബ് നിർവീര്യമാക്കി.സം ഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി സി.ഐ പി.കെ.ജിതേഷ് അറിയിച്ചു.