mouse
പകർച്ച വ്യാധി പ്രതിരോധ ബോധവത്ക്കരണത്തിന്റെ ഭാഗമായി പുളിയോളി താഴത്ത് വീടുകളിലെത്തി ഹെൽത്ത് ഇൻസ്‌പെക്ടർമാർ നിർദ്ദേശം നൽകുന്നു

ചേളന്നൂർ: പാലോളി താഴത്ത് എലിപ്പനി, ചിക്കൻപോക്‌സ് രോഗങ്ങൾ വ്യാപിക്കുന്നു. ഇതോടെ കുടുംബശ്രീ പ്രവർത്തകരും ആശാ വർക്കർമാരും പൊതു സ്ഥലങ്ങളും വീടുകളും ക്ലോറിനേഷൻ നടത്തി. ഇന്നലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് നിർദ്ദേശങ്ങൾ നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഒ.പി. മുരളീധരൻ, ബി. നീതു, ആർ. അശ്വതി, കെ. ആര്യ, എം. നിഖിൽ എന്നിവർ കുടുംബശ്രീ പ്രവർത്തകരോടൊപ്പം പുതുക്കുടി, എടക്കണ്ടത്തിൽ ഭാഗത്ത് 150ലധികം വീടുകൾ സന്ദർശിച്ച് നിർദ്ദേശങ്ങൾ നൽകി. മുഴുവൻ വീടുകളിലും ഹോമിയോ പ്രതിരോധ മരുന്ന് വിതരണം പൂർത്തിയായെന്നും വൃദ്ധർ ഉൾപ്പെടെ രോഗ സാദ്ധ്യതയുളളവർക്ക് ആയുർവേദ മരുന്ന് ആർ.ആർ.ടി കുടുംബശ്രി പ്രവർത്തകരുടെ സഹായത്തോടെ വിതരണം നടത്തുകയാണെന്നും വാർഡ് മെമ്പർ വി.എം. ഷാനി പറഞ്ഞു.