വടകര: കഞ്ചാവ് വില്പനയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കത്തിക്കുത്തേറ്റ് മൂന്ന് പേർക്ക്. സാരമായി പരിക്കേറ്റ തോടന്നൂർ സ്വദേശി സലാഹുദ്ദീൻ, പുതുപ്പണം സ്വദേശി ഷാജഹാൻ എന്നിവരെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സവാദ് എന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പാർക്ക് റോഡിലാണ് സംഭവം.