കുന്ദമംഗലം: ചാത്തമംഗലം പൊതുജന വായനശാല "പുതിയ ദേശീയ വിദ്യാഭ്യാസ നയം'' എന്ന വിഷയത്തിൽ ഓൺലൈൻ ചർച്ച നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സിറ്റി എ.ഇ.ഒ. മനോജ് കുമാർ മോഡറേറ്ററായി. എസ്.എസ്.കെ. ജില്ലാ പ്രൊജക്ട് ഓഫീസർ സജീഷ് നാരായണൻ വിഷയം അവതരിപ്പിച്ചു. പി. ഷൈപു (സി.പി.എം), ഷാജിമോൻ(എൻ.ടി.യു), കെ.കെ. രാജേന്ദ്രകുമാർ(എച്ച്.എം.ഫോറം), വി.ടി. സുരേഷ്(പു.ക.സ), ബോബി ജോസഫ്(പരിഷത്ത്), എ.പി. മുരളീധരൻ(സി.പി.ഐ) എന്നിവർ പങ്കെടുത്തു. എം.കെ. വേണു സ്വാഗതവും സി. പ്രേമൻ നന്ദിയും പറഞ്ഞു.