കോഴിക്കോട്: സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഓണം ഫെയർ ജില്ലാതല ഉദ്ഘാടനം എം.കെ. രാഘവൻ എം.പി നിർവഹിച്ചു. കോഴിക്കോട് ഗവ. മോഡൽ ഹൈസ്‌കൂളിലെ ചടങ്ങിൽ കെ.ഡബ്ല്യു.എ ബോർഡ് അംഗം ടി.വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. മേളയിൽ അവശ്യ സാധനങ്ങൾക്ക് പുറമെ ഗൃഹോപകരണങ്ങൾ, ഹോർട്ടി കോർപ്പിന്റെ പച്ചക്കറി സ്റ്റാൾ, മിൽമ സ്റ്റാൾ തുടങ്ങി സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ട്. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ടോക്കൺ അടിസ്ഥാനത്തിലാണ് വിൽപ്പന. സപ്ലൈകോ കേന്ദ്രങ്ങളിൽ ലഭ്യമാകുന്ന ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ലഭ്യമാണ്. സബ്‌സിഡി നിരക്കിലും സബ്‌സിഡി ഇതര നിരക്കിലും സാധനങ്ങൾ എത്തിച്ചിട്ടുണ്ട്. ആഗസ്റ്റ് 30 ന് മേള അവസാനിക്കും. സിവിൽ സപ്ലൈസ് റീജിയണൽ മാനേജർ എൻ. രഘുനാഥ് സ്വാഗതവും കോഴിക്കോട് ഡിപ്പോ മാനേജർ പി.കെ. അനിൽകുമാർ നന്ദിയും പറഞ്ഞു.
മേളയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമൻ അദ്ധ്യക്ഷത വഹിച്ചു.