കോഴിക്കോട്: 20 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കുന്ന ജനകീയ ഹോട്ടൽ അത്തോളി പഞ്ചായത്തിലും തുടങ്ങി. സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയിലാണ് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ കൊടശ്ശേരിയിൽ ഹോട്ടൽ ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ചിറ്റൂർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ ഊൺ ലഭിക്കും. പാർസലായി നൽകുമ്പോൾ 25 രൂപ ഈടാക്കും. ആവശ്യക്കാർക്ക‌് മീനും ഇറച്ചിയും ഉൾപ്പെടെയുള്ള സ‌്പെഷ്യൽ വിഭവങ്ങളും പ്രത്യേകം നിരക്കിൽ ലഭ്യമാണ‌്. പ്രാതൽ, അത്താഴം എന്നിവയും ഉണ്ടാകും. നാല് കുടുംബശ്രീ പ്രവർത്തകരാണ് നേതൃത്വം നൽകുന്നത്. ഊൺ നേരത്തേ ബുക്ക് ചെയ്യാമെന്ന് സി.ഡി.എസ് ചെയർപേഴ്സൺ വിജില സന്തോഷ് പറഞ്ഞു. ഫോൺ: 9072499251.