കൽപ്പറ്റ: കോടൊവിഡ് മഹാമാരിയുടെ കാലത്തും കേന്ദ്രസർക്കാർ നടത്തുന്ന ജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.എം പാർട്ടി അംഗങ്ങളും അനുഭാവികളും ഇന്ന് വീട്ടുമുറ്റങ്ങളിലും പാർട്ടി ഓഫീസുകളിലും സത്യഗ്രഹം നടത്തും. ജില്ലയിൽ കാൽ ലക്ഷം കേന്ദ്രങ്ങളിൽ വൈകിട്ട് നാല് മുതൽ 4.30വരെയാണ് സത്യഗ്രഹം.
കോവിഡ് വ്യാപനം, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, ഭക്ഷ്യദൗർലഭ്യം തുടങ്ങിയവ നേരിടുന്നതിന് കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. പൊതുസ്വത്തും പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റ് തുലയ്ക്കുകയാണ്.
വിദ്യാഭ്യാസ മേഖല തകർത്തും പുതിയ പരിസ്ഥിതി നിയമം വഴിയും ജനജീവിതം കൂടുതൽ ദുരിതത്തിലാക്കുകയാണ്.
20 മുതൽ 26 വരെ നടക്കുന്ന ദേശീയ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് സത്യഗ്രഹം. ജില്ലാ സെക്രട്ടറി പി.ഗഗാറിൻ എകെജി ഭവനിൽ സമരത്തിൽ പങ്കെടുക്കും. എം.എൽ.എമാരായ സി.കെ.ശശീന്ദ്രനും ഒ.ആർ.കേളുവും വീടുകളിൽ പങ്കെടുക്കും.