മുക്കം: മുക്കത്തെ കൃഷിയിടങ്ങളിൽ നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അനുമതി നൽകി. മുക്കം കൃഷിഭവൻ 11ന് നൽകിയ കത്തിലാണ് 20ന് ഉപാധികളോടെ അനുമതി നൽകി ഉത്തരവിറക്കിയത്. ലൈസൻസുള്ള തോക്ക് കൈവശമുള്ള കച്ചേരി സ്വദേശി സായ് ദുർഗയിൽ സി.എം ബാലനാണ് കൊല്ലാനുള്ള അനുമതി.