മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളുടെ ഓൺലൈൻ കൺവൻഷൻ നടന്നു. ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ.വി.കെ സജീവൻ ഉദ്ഘാടനം ചെയ്തു. വനമേഖലയിൽ ഭീകരർ ക്യാമ്പ് നടത്തിയത് സംസ്ഥാന ആഭ്യന്തര വകുപ്പും രഹസ്യാന്വേഷണ വിഭാഗവും അറിഞ്ഞില്ലെന്നത് ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ, ജില്ല ജനറൽ സെക്രട്ടറി എം.മോഹനൻ , ജില്ല സെക്രട്ടറി ടി. ചക്രായുധൻ, ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡന്റ് ജോൺ കുമ്പുളുങ്ങിൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബിനു അടുകാട്ടിൽ, മനു സുന്ദർ എന്നിവർ പ്രസംഗിച്ചു.