പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ കണ്ണിപൊയിൽ മിത്തൽ സ്റ്റീൽ ബോംബ് കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് വിവിധ സംഘടനകളും നാട്ടുകാരും ആവശ്യപ്പെട്ടു. വ്യാഴാഴ്ച അർദ്ധരാത്രിയോടെ ഉഗ്രമായ സ്ഫോടനം നടന്നെന്ന പരിസരവാസികളുടെ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പെരുവണ്ണാമൂഴി പൊലിസ് നടത്തിയ തിരച്ചിലിനിടെയാണ് പൊട്ടാത്ത സ്റ്റീൽ ബോംബ് കണ്ടെത്തിയത്. ഇതോടെ ബോംബ് സ്‌ക്വാഡ് എത്തി നിർവീര്യമാക്കി. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും പേരാമ്പ്ര മത്സ്യമാർക്കറ്റിലെ അക്രമ സംഭവങ്ങളുമായി ഇതിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നുമാണ് ആവശ്യം.