കൊയിലാണ്ടി: കൊയിലാണ്ടിയിൽ അമ്പതോളം പേർക്ക് ഭ്രാന്തൻനായയുടെ കടിയേറ്റു. മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരങ്ങാടത്ത്, മാർക്കറ്റ് പരിസരം, പന്തലായനി, മണമൽ എന്നിവിടങ്ങളിൽ കുട്ടികളടക്കമുള്ളവർക്കാണ് കടിയേറ്റത്. ബൈക്കിൽ പോകുന്നവർക്കും വഴിയാത്രകാർക്കുമാണ് ഏറെയും കടിയേറ്റത്. പരിക്കേറ്റവർക്ക് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി.