കോഴിക്കോട്: വിവാഹ പ്രായം 18ൽ നിന്ന് 21ആക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം മൗലികാവകാശങ്ങളിൻമേലുള്ള കടന്നുകയറ്റമാണെന്ന് 'അതിജീവനത്തിന് ആദർശ യൗവനം' എന്ന പ്രമേയത്തിൽ നടന്ന വിസ്ഡം യൂത്ത് കോഴിക്കോട് ജില്ലാ യുവജന സമ്മേളനം അഭിപ്രായപ്പെട്ടു. ഓൺലൈൻ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഹാരിസ് കായക്കൊടി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് വി.അസ്ഹർ ഫറോക്ക് അദ്ധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല സെക്രട്ടറി വി.ടി അബ്ദുൽ ബഷീർ, യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി വി.വസീഫ്, സി.വി കാബിൽ എന്നിവർ പ്രസംഗിച്ചു. വിവിധ സെഷനുകളിൽ ടി.കെ അഷ്‌റഫ്, മുജാഹിദ് ബാലുശ്ശേരി, ഹാരിസ് ബിൻ സലിം, അബ്ദുറഹമാൻ അൻസാരി, ത്വൽഹത്ത് സ്വലാഹി എന്നിവർ പ്രസംഗിച്ചു.