കൊയിലാണ്ടി: ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പൂക്കാട് കർഷക ക്ഷേമ സഹകരണ സംഘത്തിന്റെ കർഷക സേവന കേന്ദ്രത്തിന്റെ കാർഷിക നഴ്‌സറി കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് മാടഞ്ചേരി സത്യനാഥൻ അദ്ധ്യക്ഷത വഹിച്ചു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അശോകൻകോട്ട് ആദ്യ വിൽപ്പന നടത്തി. കാപ്പാട് അർബൻ കോ ഓപ്. സൊസൈറ്റി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, കൃഷി ഓഫീസർ വരുൺ കുമാർ എന്നിവർ ആശംസകൾ നേർന്നു. സംഘം സെക്രട്ടറി സിനിത മോഹൻ സ്വാഗതവും ഡയറക്ടർ കുന്നത്ത് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. അത്യുത്പാദന ശേഷിയുള്ള തെങ്ങിൽ തൈകൾ, സങ്കരയിനം മാവ്,​ പ്ലാവ്,​ കവുങ്ങിൻ തൈ, സപ്പോട്ട, ജാതി എന്നിവക്ക് പുറമേ വിവിധ തരം അലങ്കാരച്ചെടികളും നഴ്‌സറിയിൽ ലഭ്യമാണ്.