പേരാമ്പ്ര: മത്സ്യ മാർക്കറ്റിൽ അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ഡി.ജെ.എസ് കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സതീഷ്‌കുമാർ അയനിക്കാട്, ജില്ലാ ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ കരിപ്പാലി, മണ്ഡലം വൈസ് പ്രസിഡന്റ് പത്മകുമാർ ജി മേനോൻ, ജനറൽ സെക്രട്ടറി കെ. പി രാജീവൻ കോവൂർ, ബി.ഡി.വൈ.എസ് ജില്ലാ സെക്രട്ടറി രാജേഷ് പി മാങ്കാവ് എന്നിവർ പ്രസംഗിച്ചു.