news
ശ്രീനാരായണ ഗുരുദേവന്റെ 166ാമത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിൽ യൂണിയൻ പ്രസിഡന്റ് പറമ്പത്ത് ദാസൻ പതാക ഉയർത്തുന്നു

കൊയിലാണ്ടി : ശ്രീനാരായണ ഗുരുദേവന്റെ 166ാമത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി എസ്.എൻ.ഡി.പി യൂണിയന്റെ കീഴിലുള്ള ശാഖകളിൽ പതാകദിനം ആചരിച്ചു.
കൊയിലാണ്ടി യൂണിയൻ ഓഫീസിൽ പ്രസിഡന്റ് പറമ്പത്ത് ദാസൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഊട്ടേരി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. യോഗം ഡയറക്ടർ കെ. കെ ശ്രീധരൻ യൂണിയൻ കൗൺസിലർമാരായ സുരേഷ് മേലെപുറത്ത്, ശോഭന ടി, ചോയിക്കുട്ടി, കെ.വി സന്തോഷ് കുമാർ, കുട്ടികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ നന്ദി പറഞ്ഞു. കൊവിഡ് നിബന്ധന പാലിച്ച് കൗൺസിൽ യോഗം ചേർന്നു. 166ാമത് ചതയദിന ഘോഷയാത്രയും ആഘോഷവും വേണ്ടെന്ന് വച്ചു. പാവപ്പെട്ട ശാഖ അംഗങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചു.