വടകര: കൊവിഡ് കാലത്ത് ആശ്വാസമായി ഓർക്കാട്ടേരിയിലെ വ്യാപാരി വ്യവസായ ഏകോപന സമിതിയിലെ അംഗങ്ങൾക്ക് ഓണ കിറ്റ് വിതരണം ചെയ്തു. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്കരൻ കിറ്റ് വിതരണം നടത്തി. സമിതി പ്രസിഡന്റ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ റഹിം, എം.പി രാഘവൻ, കെ.ഇ ഇസ്മയിൽ, പി.കെ നാണു, റിയാസ് കുനിയിൽ എന്നിവർ സംസാരിച്ചു. വാസു ആരാധന സ്വാഗതവും ടി.എൻ.കെ പ്രഭാകരൻ നന്ദിയും പറഞ്ഞു.