മാവൂർ: എസ്.എൻ.ഡി. പി യോഗം മാവൂർ യൂണിയൻ സഹോദരൻ അയ്യപ്പന്റെ 131ാം ജന്മദിനം ആഘോഷിച്ചു. വെള്ളിപറമ്പ് ശ്രീനാരായണ ഗുരുമന്ദിരം ഹാളിൽ യൂണിയൻ പ്രസിഡന്റ് പി. സി അശോകൻ ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് ഭാസ്‌ക്കരൻ കുഴിമയിൽ, വെള്ളിപറമ്പ് ശാഖാ പ്രസിഡന്റ് ഹരിദാസൻ , ഗോപാലൻ, പി.സി വേണു എന്നിവർ പങ്കെടുത്തു.