കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിന്റെ സമഗ്ര വികസന രേഖ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജി ജോർജ് ടി.കെ നാണുവിന് നൽകി പ്രകാശനം ചെയ്തു. പ്രസിഡന്റ് കെ.എം സതി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.പി ബാബുരാജ്, ബിബി പാറക്കൽ, ടി.കെ ശോഭ, ത്രേസ്യാമ്മ മാത്യു, അബ്ദുൾ ലത്തീഫ്, ബിജു, എ.എസ് സജീവൻ, സിബി എന്നിവർ സംസാരിച്ചു.