കുറ്റ്യാടി: എം.എൽ.എ ഫണ്ട് ഉപയോഗിച്ച് കായക്കൊടി, തളീക്കര ടൗണുകളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ഹൈമാസ്റ്റ് ലൈറ്റുകൾ ഇ.കെ. വിജയൻ എം.എൽ.എ. സ്വിച്ച് ഓൺ ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി അശ്വതി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. രാജൻ, എം.എ. സുഫീറ, എം.കെ. ശശി, പ്രേമരാജ് കായക്കൊടി, കെ. സത്യനാരായണൻ പങ്കെടുത്തു. 6.5 ലക്ഷം രൂപയാണ് ചെലവഴിച്ചത്.