nijesh
നിജേഷിന് സഹായഹസ്തവുമായി പശുക്കടവ് സെന്റ് തെരേസ പള്ളി വികാരി ഫാദർ ജോഷി ചക്കിട്ട മുറിയിൽ

കുറ്റ്യാടി: ചികിത്സാ പിഴവിനെ തുടർന്ന് ഇരു വൃക്കകളും തകരാറിലായ യുവാവ് സഹായം തേടുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മരുതോങ്കര പശുക്കടവിലെ തലച്ചിറ നാണുവിന്റെയും ചന്ദ്രിയുടെ മകൻ നിജേഷാണ്(27) സഹായം കാത്തിരിക്കുന്നത്. അമ്മ വൃക്ക നൽകാൻ തയ്യാറാണെങ്കിലും ചികിത്സയ്ക്ക് ഇരുപത്തി അഞ്ച് ലക്ഷത്തോളം രൂപ ആവശ്യമുണ്ട്. എന്നാൽ നല്ലൊരു വീട് പോലും ഇല്ലാത്ത കുടുംബത്തിന് ചികിത്സ നടത്താൻ സാമ്പത്തിക ശേഷിയില്ല. ഇതോടെ പശുക്കടവിലെ രണ്ട് വാർഡുകൾ കേന്ദ്രീകരിച്ച് സഹായ പയറ്റ് നടത്തി നാട്ടുകാർ അഞ്ച് ലക്ഷത്തോളം രൂപ സമാഹരിച്ചിരുന്നു. എന്നാൽ ബാക്കി ഇരുപത് ലക്ഷം രൂപ കൂടി കണ്ടെത്താൻ ആരെങ്കിലും എത്തിയാലേ മതിയാകൂ.

സഹായധന കൂട്ടായ്മയിൽ സെന്റ് തെരേസ ചർച്ച് വികാരി ഫാദർ ജോഷി ചക്കിട്ടമുറിയിൽ പങ്കെടുത്തു. മരുതോങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. ബാബുരാജ്, ചികിത്സ സഹായനിധി കൺവീനർ സെബാസ്റ്റ്യൻ, ട്രഷറർ ടി.എ. അനീഷ്, പഞ്ചായത്ത് അംഗങ്ങളായ ബിബി പാറക്കൽ, ബീന ആലക്കൽ, അരുൺ പുനത്തിൽ, സി.കെ നിഷാന്ത്, ടി.വി മനു, ലിജേഷ് എന്നിവർ നേതൃത്വം നൽകി.