ചോറോട്: ചോറോട് ഗ്രാമപഞ്ചായത്തിലെ കുരിയാടി മേഖലയിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് മെഗാക്യാമ്പ് സംഘടിപ്പിക്കുന്നു. 900 പേർക്ക് ആന്റിജൻ ടെസ്റ്റും, 100 പേർക്ക് ആർ.ടി പി.സി.ആർ ടെസ്റ്റും നടത്തും. കുരിയാടി ഓഡിറ്റോറിയം, ഗവ: ഫിഷറീസ് എൽ.പി.സ്‌കൂൾ , പള്ളിത്താഴ മദ്രസ എന്നിവിടങ്ങളിലായി പരിശോധനാ സൗകര്യം ഒരുക്കിയിരിക്കുന്നത്.